തിരൂര്‍ | മലപ്പുറത്ത് കോവിഡ് രോഗി വെന്റിലേറ്റര്‍ കിട്ടാതെ മരിച്ചതായി പരാതി. വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുറത്തൂര്‍ സ്വദേശി ഫാത്വിമ (63) യാണ് മരിച്ചത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ മൂന്ന് ദിവസം അന്വേഷിച്ചിട്ടും വെന്റിലേറ്റര്‍ കിട്ടിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. വെന്റിലേറ്ററിനായി സമൂഹമാധ്യമങ്ങളിലൂടെയും സഹായം തേടിയിരുന്നു. ഈ മാസം പത്താം തിയതിയാണ് ഫാത്വിമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
source http://www.sirajlive.com/2021/05/17/479361.html

إرسال تعليق