
സംസ്ഥാനങ്ങളില്‍ തുടരുന്ന ലോക് ഡൌണുകളും കനത്ത സുരക്ഷാ മുന്‍കരുതലുമാണ് രോഗങ്ങള്‍ കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കൂടുതല്‍ രോഗബാധിതരുണ്ടായിരുന്ന മഹാരാഷ്ട്രയിലും ദില്ലിയിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും കേരളത്തിലും രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ പശ്ചിമ ബംഗാളില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല.
അതിനിടെ പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് ഇന്ന് പുറത്തിറങ്ങും. ഡല്‍ഹിയിലെ ചില ആശുപത്രികളില്‍ ആദ്യം മരുന്ന് നല്‍കും. ആദ്യഘട്ടത്തില്‍ പതിനായിരം ഡോസ് പുറത്തിറക്കാനാണ് തീരുമാനം. പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ കലക്കി കഴിക്കാം. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കാവും ഈ മരുന്ന് നല്‍കുക. ഈ മരുന്ന് നല്‍കുന്ന തോടെ രോഗികളുടെ താഴ്ന്ന ഓക്‌സിജന്‍ നില പൂര്‍വാവസ്ഥയിലാകുമെന്നാണ് അവകാശവാദം.
source http://www.sirajlive.com/2021/05/17/479359.html
إرسال تعليق