കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് പരിഗണനയില്‍; തീരുമാനം ഉടന്‍

ന്യൂഡല്‍ഹി | അടുത്ത ഘട്ടത്തില്‍ രാജ്യത്തെ 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നത് ആലോചനയില്‍. മൂന്നാം കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.

കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതേതീരുമാനമെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദേശം.

അതേസമയം സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം പ്രതിദിന കൊവിഡ് കേസ് ഇന്ന് നാലു ലക്ഷം കടന്നിരിക്കുകയാണ്. മരണസംഖ്യ നാലായിരത്തിനടുത്താണ്. കേരളം കൂടാതെ മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പ്രതിദിന കേസില്‍ മുന്നിട്ടുനില്‍ക്കുന്നത്.



source http://www.sirajlive.com/2021/05/06/478096.html

Post a Comment

Previous Post Next Post