സത്യപ്രതിജ്ഞാ ചടങ്ങ്: സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി | കൊവിഡ് സാഹചര്യത്തിലും പരിധിയില്‍ കവിഞ്ഞ എണ്ണം ആളുകളെ വച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെട്ട് ഹൈക്കോടതി. സര്‍ക്കാറിനോട് കോടതി വിശദീകരണം ചോദിച്ചു.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്ന തിരുവനന്തപുരത്ത് 500 പേരെ വെച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ തീരുമാനിച്ച സര്‍ക്കാര്‍ തീരുമാനത്തിലാണ് ഹൈക്കോടതി ഇടപെട്ടത്. ഇത്രയും ആളുകളെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. ഇന്ന് ഉച്ചക്ക് 1.45ന് ഹരജി പരിഗണിക്കും.



source http://www.sirajlive.com/2021/05/19/479665.html

Post a Comment

أحدث أقدم