തിരുവനന്തപുരം | നാളെ അധികാരമേല്‍ക്കുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനം. എ കെ ജി സെന്ററില്‍ നടന്ന സി പി എം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. ആദ്യമായി ഒരു മന്ത്രിസഭയിലെത്തുന്ന ഐ എന്‍ എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലിന് തുറമുഖ വികസനത്തിന്റെ സുപ്രധാന വകുപ്പാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ പുരാവസ്തു, മ്യൂസിയം തുടങ്ങിയ വകുപ്പുകളും അദ്ദേഹം കൈയാളും. നേരത്തെ എം എം മണി കൈയാളിയുന്ന വൈദ്യുതി വകുപ്പ് ജനതാദളിലെ കെ കൃഷ്ണന്‍കുട്ടിക്കാണ് ലഭിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ച വകുപ്പുകള്‍ സംബന്ധിച്ച് ഇരു മന്ത്രിമാരും ഔദ്യോഗികാമായി മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
ഒന്നാം പിണറായി സര്‍ക്കാറില്‍ കെ കെ ശൈലജ കൈയാളിയിരുന്ന ആരോഗ്യ വകുപ്പ് ആറന്‍മുള എം എല്‍ എ. വീണാ ജോര്‍ജിനാണ്. കെ എന്‍ ബാലഗോപാല്‍ (ധനകാര്യം), എം വി ഗോവിന്ദന്‍ (തദ്ദേശ സ്വയംഭരണം, എക്‌സൈസ്), വി അബ്ദുറഹ്മാന്‍ (പ്രവാസികാര്യം, ന്യൂനപക്ഷ ക്ഷേമം), പി രാജീവ് ( വ്യവസായം), ആര്‍ ബിന്ദു (ഉന്നത വിദ്യാഭ്യാസം), വി എന്‍ വാസവന്‍ (സഹകരണം), വി ശിവന്‍കുട്ടി (വിദ്യഭ്യാസം, തൊഴില്‍), കെ രാധാകൃഷ്ണന്‍ (ദേവസ്വം- പാര്‍ലിമെന്ററികാര്യം), സജി ചെറിയാന്‍ (ഫിഷറീസ്- സാംസ്‌കാരികം), മുഹമ്മദ് റിയാസിന് (ടൂറിസം- പൊതുമരാമത്ത്), വകുപ്പുകള്‍ കൈയാളുമെന്നാണ് റിപ്പോര്‍ട്ട്. ആന്റണി രാജു (ഗതാഗതം), എ കെ ശശീന്ദ്രന്‍ (വനം) വകുപ്പുകള്‍ ലഭിക്കും.
source
http://www.sirajlive.com/2021/05/19/479664.html
إرسال تعليق