
ഇസ്‌റാഈല്‍ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുന്നതില്‍ ആവര്‍ത്തിച്ച് നെതന്യാഹു പരാജയപ്പെട്ടതാണ് ഇപ്പോഴത്തെ ആക്രമണത്തിന് കാരണം. നിസാര രാഷ്ട്രീയ നേട്ടങ്ങള്‍ക്കും ഈ കൊവിഡ് മഹാമാരിയില്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാറിനുണ്ടായ പരാജയത്തെ മറച്ചുവെക്കാനുമാണ് ആക്രമണങ്ങള്‍ ആരംഭിച്ചത്. ഇസ്‌റാഈലില്‍ താമസിക്കുന്ന ഫലസ്തീനികള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതില്‍ നിലനില്‍ക്കുന്ന വിവേചനം, ഇസ്‌റാഈല്‍ പിന്തുടരുന്ന വര്‍ണ്ണവിവേചന നയങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും സി പി എം പ്രസ്താവനയില്‍ പറഞ്ഞു.
source http://www.sirajlive.com/2021/05/12/478747.html
Post a Comment