പാലക്കാട് | കാട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്‌സ് കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്. രാത്രിയില്‍ ഭക്ഷണം കഴിഞ്ഞ് ഡ്യൂട്ടിയില്‍ പ്രവേശിച്ച രമ്യ വാര്‍ഡിലെ കസേരയില്‍ ഇരിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആണ്. ഭര്‍ത്താവ്: ഷിബു, മക്കള്‍: ആല്‍ബിന്‍ (10), മെല്‍ബിന്‍ (8).
source
http://www.sirajlive.com/2021/05/19/479644.html
إرسال تعليق