സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടല്‍: ഇന്ന് തീരുമാനം

തിരുവനന്തപുരം | കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരുമാസത്തിനടുത്തായി തുടരുന്ന ലോക്ക് ഡൗണ്‍ നീട്ടണോ എന്ന കാര്യത്തില്‍ ഇന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കും. നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കില്ലെന്ന് സൂചനയുണ്ട്. ചില ഇളവുകളോടെ ഒരാഴ്ചക്കൂടി ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്നാണ് സൂചന. ടി പി ആര്‍ കുറയുന്നുണ്ടെങ്കിലും ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ തുടരണമെന്ന അഭിപ്രായമാണ് ആരോഗ്യമേഖലയിലെ വിഗദ്ധര്‍ക്കുള്ളത്.

അതേ സമയം സംസ്ഥാനത്ത് ഗുണമേന്മയുള്ള പി പി ഇ കിറ്റിനും മാസ്‌കുകള്‍ക്കും ക്ഷാമം നേരിട്ടുതുടങ്ങി. സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച വിലയിലും ഗുണമേന്മയുള്ള പി പി ഇ കിറ്റുകളും മാസ്‌കും നല്‍കാനാകില്ലെന്ന് മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കള്‍ വ്യക്തമാക്കി. വില കൂട്ടണം എന്നാവശ്യപ്പെട്ട് ഉപകരണ നിര്‍മാതാക്കളും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷനും സര്‍ക്കാരിന് കത്ത് നല്‍കി.



source http://www.sirajlive.com/2021/05/29/481374.html

Post a Comment

Previous Post Next Post