ഭോപ്പാല്‍ | മധ്യപ്രദേശില്‍ കൊവിഡ് വാക്‌സീനുമായി എത്തിയ ട്രക്ക് ഉപേക്ഷിച്ച നിലയില്‍. ട്രക്കില്‍ 2,40,000 ഡോസ് കൊവാക്‌സിന്‍ കണ്ടെത്തി. ഇതിന് എട്ട് കോടി രൂപയോളം വിലമതിക്കും. ട്രക്കിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനായിട്ടില്ല. രാജ്യത്ത് വാക്‌സീന്‍ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന വാക്‌സീന്‍ ക്ഷാമം പരിഹരിക്കാന്‍ മൂന്ന് ദിവസത്തിനുള്ളില്‍ 17 ലക്ഷം ഡോസ് കൂടി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
18 മുതല്‍ 44 വയസ്സ് വരെയുള്ളവര്‍ക്കായുള്ള വാക്‌സീന്‍ വിതരണം ഇന്ന് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ആവശ്യത്തിന് വാക്‌സീന്‍ ഇല്ലാത്തതിനാല്‍ നിരവധി സംസ്ഥാനങ്ങള്‍ വിതരണം ഇന്ന് തുടങ്ങാന്‍ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഡല്‍ഹി, ബീഹാര്‍, ബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് നിലപാട് അറിയിച്ചത്.
source http://www.sirajlive.com/2021/05/01/477581.html
Post a Comment