ക്രിസോസ്റ്റം: സര്‍വാദരണീയനായ വ്യക്തിത്വത്തിന്റെ ഉടമയെന്ന് എം എ യൂസുഫലി

അബുദാബി | ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ നിര്യാണത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യുസുഫലി അനുശോചിച്ചു. വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണം ഏറെ വ്യസനത്തോടെയാണ് ശ്രവിച്ചത്. മാനവികതയ്ക്കും സാഹോദര്യത്തിനും പ്രാധാന്യം നല്‍കിയ സര്‍വാദരണീയനായ ഒരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു ക്രിസോസ്റ്റം തിരുമേനിയെന്ന് യൂസുഫലി അനുസ്മരിച്ചു.

മാര്‍ത്തോമാ സഭയുടെയും, സര്‍വോപരി പൊതുസമൂഹത്തിന്റെയും ഉന്നതിക്കും പുരോഗതിക്കും വേണ്ടി ചിരിയും ചിന്തയും നിറച്ച ഒരു ആത്മീയാചാര്യനെയാണ് നമുക്ക് നഷ്ടമായത്. വിവിധ അവസരങ്ങളില്‍ അടുത്ത് ഇടപഴകാന്‍ അവസരം ലഭിച്ചപ്പോഴൊക്കെ തിരുമേനി കാണിച്ച സ്‌നേഹവും അടുപ്പവും ഓര്‍ക്കുന്നു.

അഭിവന്ദ്യ ക്രിസ്റ്റോസ്റ്റം തിരുമേനിയുടെ വിയോഗം താങ്ങുവാനുള്ള കരുത്ത് സഭയ്ക്കും, സഭാംഗങ്ങള്‍ക്കും സര്‍വശക്തനായ ദൈവം നല്‍കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതോടൊപ്പം തിരുമേനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.



source http://www.sirajlive.com/2021/05/05/478026.html

Post a Comment

Previous Post Next Post