ഡിസംബര്‍ അവസാനം വരെ കെ വൈ സി നിബന്ധന അടിച്ചേല്‍പ്പിക്കരുതെന്ന് ബേങ്കുകളോട് റിസര്‍വ് ബേങ്ക്

മുംബൈ | ഡിസംബര്‍ അവസാനം വരെ കെ വൈ സി വിവരങ്ങള്‍ പുതുക്കി നല്‍കുന്നതിന് ഇളവ് നല്‍കി റിസര്‍വ് ബേങ്ക്. കെ വൈ സി പരിഷ്‌കരിക്കാത്ത ഉപഭോക്താക്കള്‍ക്കെതിരെ അതുവരെ നടപടിയെടുക്കരുതെന്ന് ബേങ്കുകളോട് റിസര്‍വ് ബേങ്ക് നിര്‍ദേശിച്ചു. കൊറോണവൈറസിന്റെ രണ്ടാം തരംഗ പശ്ചാത്തലത്തിലാണിത്.

വീഡിയോ കെ വൈ സി, വീഡിയോ കിപ് എന്നിവയുടെ സാധ്യത തേടണമെന്നും റിസര്‍വ് ബേങ്ക് അറിയിച്ചു. ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്.



source http://www.sirajlive.com/2021/05/05/478027.html

Post a Comment

Previous Post Next Post