ന്യൂഡല്‍ഹി | പ്രശസ്ത സിത്താര്‍ വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി (85) കൊവിഡ് ബാധിച്ച് മരിച്ചു. പത്മശ്രീ, പത്മഭൂഷണ്‍, സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. മകന് പ്രതീക് ചൗധരിയാണ് പിതാവിന്റെ മരണ വിവരം ഫെയ്സ് ബുക്കിലൂടെ അറിയിച്ചത്.
മേധാക്ഷയം ബാധിച്ച് ദീര്‍ഘകാലമായി വീട്ടില്‍ ചികിത്സയിലായിരുന്നു ദേബു ചൗധരി. കൊവിഡ് കൂടി പിടികൂടിയതോടെ ചൗധരിയെ കഴിഞ്ഞാഴ്ച ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഹൃദയാഘാമുണ്ടായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
source http://www.sirajlive.com/2021/05/01/477591.html
إرسال تعليق