തിരുവനന്തപുരം | ഒ എന്‍ വി സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നല്‍കിയത് പുനപ്പരിശോധിക്കും. പുരസ്‌കാര നിര്‍ണയ സമിതിയുടെ നിര്‍ദേശ പ്രകാരമാണിത്. മീ ടു ആരോപണത്തില്‍ ഉള്‍പ്പെട്ട വൈരമുത്തുവിന് പുരസ്‌കാരം നല്‍കിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിരവധി സാംസ്‌കാരിക, സിനിമാ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
കുറ്റാരോപിതനായ ഒരാളെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് പുനരാലോചനക്ക് വിധേയമാക്കണമെന്നും കല ഒരിക്കലും പീഡനങ്ങള്‍ക്ക് മറയാകരുതെന്നും മലയാള സിനിമയിലെ സ്ത്രീശാക്തീകരണ സംഘടനയായ വ്യുമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യു സി സി) പ്രതികരിച്ചിരുന്നു.
source
http://www.sirajlive.com/2021/05/28/481267.html
Post a Comment