
ബ്രസീല്‍, ചൈന, ഇറാന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള യാത്രാവിലക്കില്‍ നല്‍കിയതിന് സമാനമായ ഇളവുകളാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കായും പ്രഖ്യാപിച്ചിരിക്കുന്നത്. ശീതകാലത്ത് ക്ലാസുകള്‍ ആരംഭിക്കുന്ന വിദ്യാര്‍ഥികള്‍, സര്‍വകലാശാലാ അധ്യാപകര്‍, കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിര്‍ണായക സേവനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് ഇളവുകള്‍ ബാധകമാകും.
ഇന്ത്യ, ബ്രസീല്‍, ചൈന, ഇറാന്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിലവിലുള്ള ഈ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കും ഇളവ് ലഭ്യമാകും. വിശദ വിവരങ്ങള്‍ക്ക് സമീപത്തുള്ള എംബസിയേയോ കോണ്‍സുലേറ്റിനേയോ സമീപിക്കണമെന്നും ടോണി ബ്ലിന്‍കെന്‍ അറിയിച്ചു. എഫ് 1, എം 1 വിസയുള്ള വിദ്യാര്‍ഥികള്‍ ഇളവ് അനുവദിക്കാനായി എംബസിയെ സമീപിക്കേണ്ടതില്ല. ക്ലാസുകള്‍ ആരംഭിക്കുന്നതിന് 30 ദിവസത്തിനുള്ളില്‍ മാത്രമേ അവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാനാവൂ.
source http://www.sirajlive.com/2021/05/01/477606.html
إرسال تعليق