ന്യൂഡല്‍ഹി | ഓക്‌സിജന്‍ ലഭിക്കാതെ ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ എട്ട് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ വിശദ വിവരങ്ങള്‍ തേടി ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിയിലെ, കേന്ദ്ര സര്‍ക്കാരിന്റേതുള്‍പ്പടെ മുഴുവന്‍ ആശുപത്രികളിലെയും ചികിത്സാ വിവരങ്ങള്‍ അടിയന്തരമായി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഏപ്രില്‍ ഒന്ന് മുതലുള്ള വിവരങ്ങളാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ഓക്‌സിജന്‍ സ്റ്റോക്ക് എത്ര, പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം, മരണം, കിടക്കകളുടെ എണ്ണം എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങളാണ് ഹാജരാക്കേണ്ടത്.
ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ എട്ട് പേരാണ് ഇന്ന് മരിച്ചത്. ഒരു ഡോക്ടറും ഇവരില്‍ ഉള്‍പ്പെടും. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ബത്ര ആശുപത്രിയില്‍ ഓക്സിജന്‍ അഭാവമുണ്ടാകുന്നത്.
source
http://www.sirajlive.com/2021/05/01/477603.html
إرسال تعليق