കനത്ത മഴയില്‍ മരം കടപുഴകി വീഴുമ്പോള്‍ തലനാരിഴക്ക് രക്ഷപ്പെട്ട് മുംബൈയിലെ വനിത

മുംബൈ | ടൗട്ടെ ചുഴലിക്കാറ്റില്‍ കടപുഴകി വീണ മരത്തിന്റെ അടിയില്‍ പെടാതെ തലനാരിഴക്ക് രക്ഷപ്പെട്ട് മുംബൈയിലെ വനിത. റോഡ് മുറിച്ചുകടക്കുകയായിരുന്ന ഇവര്‍ ശബ്ദം കേട്ട് മരം വീഴുന്നതിന്റെ എതിര്‍വശത്തേക്ക് വേഗം ഓടിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യം ഏവരെയും സ്തബ്ധരാക്കുന്നതാണ്.

റോഡരികിലെ കൂറ്റന്‍ വൃക്ഷമാണ് മറിഞ്ഞുവീണത്. മഴയത്ത് കുട ചൂടി റോഡ് മുറിച്ചുകടക്കാനൊരുങ്ങുമ്പോഴാണ് മരം വീഴുന്നത്. ഉടനെ എതിര്‍ ദിശയിലേക്ക് പരിഭ്രാന്തയായി ഓടുകയായിരുന്നു.

മരത്തിന്റെ ചില്ല പോലും തൊടാത്തയിടത്തേക്ക് മാറാന്‍ ഭാഗ്യവശാല്‍ ഇവര്‍ക്ക് കഴിഞ്ഞു. വീഡിയോ കാണാം:



source http://www.sirajlive.com/2021/05/18/479548.html

Post a Comment

أحدث أقدم