
ലക്ഷദ്വീപിലെ കവരത്തിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. തീരമേഖലയിലെപോലീസിന്റേയും ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലായിരുന്നു പൊളിക്കല്‍.
വീടുകളില്‍നിന്ന് പുറത്തിറങ്ങിയ ചിലര്‍ കണ്ട കാഴ്ച നെഞ്ച് പിളര്‍ക്കുന്നതായിരുന്നു. ബോട്ടുകള്‍ കയറ്റിയിരുന്ന ഷെഡുകളെല്ലാം പൊളിച്ചതോടെ പലര്‍ക്കും കടലിലേക്ക് ബോട്ടുകള്‍ ഇറക്കേണ്ടിവന്നു. പിന്നാലെയാണ് ടൗട്ടെ ചുഴലിക്കാറ്റ് ദ്വീപിനെ വിഴുങ്ങിയത്. ദ്വീപിലെ നെറ്റ്വര്‍ക്ക് പ്രശ്‌നങ്ങളും മാധ്യമങ്ങളുടെ കുറവുമെല്ലാം കാരണം ദിവസങ്ങള്‍ക്ക് ശേഷമാണ് ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നത്. അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരുന്നുണ്ട്.
source http://www.sirajlive.com/2021/05/27/480996.html
إرسال تعليق