കോഴിക്കോട് | ന്യൂനപക്ഷ ക്ഷേമ പദ്ധതിയുമായി ബന്ധപ്പെട്ട കോടതിവിധി ദൗർഭാഗ്യകരമെന്ന് സുന്നി വിദ്യാഭ്യാസ ബോർഡ് സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി. ന്യൂനപക്ഷങ്ങളിൽ പ്രബല വിഭാഗമായ മുസ്‌ലിംകളുടെ വിദ്യാഭ്യാസ തൊഴിൽ രംഗത്തെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റി ഇന്ത്യൻ പാർലിമെന്റിന് മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക മേഖലയിൽ മുസ്‌ലിംകളുടെ പരിതാപകരമായ പിന്നാക്കാവസ്ഥക്ക് മാറ്റം വരുത്താൻ ന്യൂനപക്ഷ ക്ഷേമ പദ്ധതിക്ക് രൂപം നൽകിയത്.
ന്യൂനപക്ഷത്തിന്റെ ജനസംഖ്യാനുപാതം അല്ല, മറിച്ച് സാമൂഹിക പിന്നാക്കാവസ്ഥയാണ് ഇതിന്റെ മാനദണ്ഡം. വസ്തുതകൾ ആഴത്തിൽ പഠിക്കാതെയുള്ള കോടതി വിധിയിൽ യോഗം അസന്തുഷ്ടി രേഖപ്പെടുത്തി. സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, കെ കെ അഹ്്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, പേരോട് അബ്ദുർറഹ്്മാൻ സഖാഫി, കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം, മൊയ്തു ബഖവി മാടവന, വി എം കോയമാസ്റ്റർ, അബൂഹനീഫൽ ഫൈസി തെന്നല, വി പി എം ഫൈസി വില്ല്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, സുലൈമാൻ സഖാഫി മാളിയേക്കൽ, ഡോ. അബ്ദുൽ അസീസ് ഫൈസി, സയ്യിദ് അബ്ദുൽ ഫത്താഹ് തങ്ങൾ അവേലം, അബ്ദുർറഹ്്മാൻ ഫൈസി മാരായമംഗലം, മജീദ് കക്കാട്, സൈഫുദ്ദീൻ ഹാജി, ഇ യഅ്ഖൂബ് ഫൈസി, സുലൈമാൻ സഖാഫി കുഞ്ഞുകുളം, പി സി ഇബ്‌റാഹീം, മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, മുസ്തഫ കോഡൂർ, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുർറഹ്്മാൻ ദാരിമി സീഫോർത്ത്, കെ കെ അബ്ദുർറഹ്്മാൻ മുസ്‌ലിയാർ ആലുവ, വി എച്ച് അലി ദാരിമി, കെ കെ മുഹമ്മദലി ഫൈസി, മുഹമ്മദലി ഹാജി സ്റ്റാർ ഓഫ് ഏഷ്യ തുടങ്ങിയവർ പങ്കെടുത്തു. പ്രൊഫ. എ കെ അബ്ദുൽ ഹമീദ് സ്വാഗതവും പ്രൊഫ. കെ എം എ റഹീം നന്ദിയും രേഖപ്പെടുത്തി. സി പി സൈതലവി റിപ്പോർട്ട് അവതരിപ്പിച്ചു.
source http://www.sirajlive.com/2021/05/30/481571.html
إرسال تعليق