കൊല്ലം | കരുനാഗപ്പള്ളിയില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കരുനാഗപള്ളി തൊടിയൂര്‍ വിളയില്‍ വീട്ടില്‍ ഹുസൈന്‍ (52) ആണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ ചുടുകട്ട കയറ്റി വന്ന ലോറിയിടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു.ഇവരെ ആശുപത്രിയിലേക്ക് മാറ്റി
ഇന്ന് പുലര്‍ച്ചെ ലാലാജി ജംഗ്ഷന് സമീപമായിരുന്നു അപകടം. ഫയര്‍ഫോഴ്‌സെത്തി ലോറിയുടെ മുന്‍ വശം വെട്ടിപൊളിച്ചാണ് ഹുസൈനെ പുറത്തെടുത്തത്. ക്യാബിനിലുണ്ടായിരുന്ന മറ്റ് രണ്ടു പേര്‍ക്കാണ് പരുക്കേറ്റത്.
ഹുസൈന്‍ രണ്ട് മാസം മുമ്പാണ് ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയത്.
source http://www.sirajlive.com/2021/05/26/480847.html
Post a Comment