
കേരളത്തിലുടനീളം ഉണ്ടായ ഇടതുതരംഗമാണ് ബാലുശ്ശേരിയിലും സംഭവിച്ചത്. മുന്നണി നിശ്ചയിക്കുന്ന ഏത് സ്ഥാനാര്‍ഥികളുടെയും വിജയത്തിനായി മുന്നിട്ടിറങ്ങുന്ന പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളതെന്നും ലീഗ് നേതൃത്വം അറിയിച്ചു.
ധര്‍മജന്റെ ആരോപണങ്ങള്‍ക്കെതിരെ യു.ഡി.എഫ് ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.
മണ്ഡലത്തില്‍ വോട്ട് കുറഞ്ഞതുമായി ബന്ധപ്പെട്ട് കെ പി സി സിക്ക് നല്‍കിയ പരാതിയിലാണ് ധര്‍മജന്‍ മുസ്ലിം ലീഗിനെതിരെ ആരോപണങ്ങളുന്നയിച്ചത്. ബാലുശ്ശേരിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സച്ചിന്‍ദേവിനോട് 20223 വോട്ടുകള്‍ക്കാണ് ധര്‍മ്മജന്‍ തോറ്റത്.
source http://www.sirajlive.com/2021/05/28/481246.html
Post a Comment