പുതു ലോകം കുഞ്ഞുങ്ങളുടേത്; പ്രതിസന്ധികള്‍ അവസരമാക്കണം- മുഖ്യമന്ത്രി

തിരുവനന്തപുരം | തുടര്‍ച്ചായായി രണ്ടാം വര്‍ഷവും സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവത്തിന് ഓണ്‍ലൈനായി തുടക്കം. സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് നമ്മുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുതുലോകം കുഞ്ഞുങ്ങളുടേതാണ്. പുതിയ വിജ്ഞാനത്തിന്റെ, ആശയങ്ങളുടെ, കലയുടെ എല്ലാം ഉറവിടമാകേണ്ട കുഞ്ഞുങ്ങളാണ് നാളെയുടെ ലോകത്തെ രൂപപ്പെടുത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മൂന്നാം തംരഗത്തിന് സാധ്യതയുണ്ടെന്നും ഇതിനാല്‍ കുട്ടികള്‍ വീട്ടില്‍ തന്നെ കഴിയണം.
ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതിനാല്‍ ഉത്സാഹം കുറയേണ്ട ആവശ്യമില്ല. കുട്ടികള്‍ക്ക് നേരിട്ട് ആശയവിനിമയം നടത്താന്‍ സംവിധാനമൊരുക്കും. ഘട്ടം ഘട്ടമായി ഇത് നടപ്പാക്കും. മാസങ്ങളായി വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക് മാനസിക ഉല്ലാസത്തിന് ടെലിവിഷനിലൂടെ ക്ലാസുകള്‍ തുടങ്ങും. ഇക്കുറി സംഗീതം, ചിത്രകല, കായികം എന്നിവക്കുള്ള അവസരം ഒരുക്കും. പഠനം ഇപ്പോള്‍ തന്നെ തുടങ്ങണമെന്നും ക്രിയാത്മക കാര്യങ്ങള്‍ വീട്ടിലിരുന്നു ചെയ്യണം. പ്രതിസന്ധികള്‍ അവസരങ്ങളാണ്.

മുഖ്യമന്ത്രിയായ ശേഷം പങ്കെടുക്കുന്ന ആറാമത്തെ പ്രവേശനോത്സവ ചടങ്ങാണിത്. നാല് വര്‍ഷവും നൂറ് കണക്കിന് കുഞ്ഞുങ്ങളുടെയും ബഹുജനങ്ങളുടെയും സാനിധ്യത്തില്‍ അലങ്കരിച്ച വേദിയില്‍ ബലൂണുകള്‍ പറത്തിയും മധുരം നല്‍കിയുമൊക്കെയാണ് ആഘോഷിച്ചത്. കഴിഞ്ഞ വര്‍ഷവും കൊവിഡ് മഹാമാരിക്കിടയില്‍ ലളിതമായാണ് പ്രവേശനോത്സവം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തപ്പോള്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍സ് സ്‌കൂളില്‍ സജ്ജീകരിച്ച വേദിയില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അക്ഷരദീപം തെളിയിച്ചു.

 

 



source http://www.sirajlive.com/2021/06/01/481884.html

Post a Comment

أحدث أقدم