യു പി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ലഖ്നൗ |  ആശുപത്രികളില്‍ അനുഭവപ്പെടുന്ന ഓക്‌സിജന്‍ ക്ഷാമത്തില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദ്യത്യനാഥ് സര്‍ക്കാറിനെതിരെ അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. ഓക്സിജന്‍ ലഭിക്കാത്തതുകൊണ്ട് മാത്രം ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ മരിച്ചുപോകുന്നതില്‍ ഏറെ വേദനയുണ്ട്. ഇത് ക്രിമിനല്‍ ആക്ടാണ്. കൂട്ടക്കൊലയില്‍ കുറഞ്ഞതൊന്നുമല്ല നടക്കുന്നതെന്നും
ജസ്റ്റിസ് സിദ്ധാര്‍ത്ഥ വര്‍മയും ജസ്റ്റിസ് അജിത് കുമാറും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

നമ്മുടെ ശാസ്ത്രം ഇത്രമാത്രം പുരോഗമിച്ചിരിക്കുന്ന അവസ്ഥയില്‍ എങ്ങനെയാണ് നമ്മുടെ മനുഷ്യരെ ഇങ്ങനെ മരിക്കാന്‍ വിടാന്‍ കഴിയുമെന്നും കോടതി ചോദിച്ചു. നേരത്തേയും കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ യു പി സര്‍ക്കാര്‍ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു.



source http://www.sirajlive.com/2021/05/05/477991.html

Post a Comment

Previous Post Next Post