പുതിയ അധ്യായന വര്‍ഷം ജൂണ്‍ ഒന്നിന് ആരംഭിച്ചേക്കും

തിരുവനന്തപുരം | സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജൂണ്‍ ഒന്നിന് തന്നെ അധ്യായനം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈനൈയിരിക്കും ഇത്തവണയും ക്ലാസുകള്‍ ആരംഭിക്കുക. കൈറ്റ് വിക്ടേഴ്‌സ് ചാനലിലും ഓണ്‍ലൈനിലും കുട്ടികള്‍ക്ക് ക്ലാസുകള്‍ ലഭിക്കുക. പ്രവേശനോത്സവും നടത്തുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഇന്ന് തീരുമാനമാകും. അധ്യായന വര്‍ഷം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് രാവിലെ 11.30ന് വാര്‍ത്താസമ്മേളനം നടത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളാണ് ജൂണ്‍ ഒന്നിന് തുറക്കുക. പ്ലസ്ടു ക്ലാസുകള്‍ സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും. അതേസമയം പ്ലസ് വണ്‍ പരീക്ഷകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ തീരുമാനം വൈകും.

 



source http://www.sirajlive.com/2021/05/26/480807.html

Post a Comment

Previous Post Next Post