തൃശൂര്‍ | കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ ബി ജെ പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘത്തിലെ ഡി വൈ എസ് പി വി കെ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പുഴയിലെത്തി ചോദ്യം ചെയ്യുക. നേരത്തേ അറിയിച്ചിട്ടും വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബി ജെ പി സംഘടന സെക്രട്ടറി ഗണേശന്‍, ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവര്‍ ബുധനാഴ്ച ഹാജരായേക്കും. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആര്‍ എസ് എസ് നേതൃത്വം നിര്‍ദേശിച്ചുവെന്നാണ് അറിയുന്നത്. ധര്‍മരാജുമായി കെ ജി കര്‍ത്ത നിരവധി തവണ ഫോണില്‍ സംസാരിച്ചതിന്റെയും കവര്‍ച്ച നടന്ന ദിവസം ഇരുവരും ഫോണില്‍ ബന്ധ
പ്പെട്ടതിന്റെയും തെളിവുകള്‍ പൊലീസിന് ലഭിച്ചു.
source
http://www.sirajlive.com/2021/05/26/480805.html
Post a Comment