ഹാഷിഷ് ഓയിലും മാന്‍കൊമ്പുമായി യുവാവ് പിടിയില്‍

മലപ്പുറം | താനൂരില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. പനങ്ങാട്ടൂര്‍ കണ്ണന്തളി ചെറിയേരി ജാഫര്‍ അലിയാണ് (36) പിടിയിലായത്. മൂന്ന് കുപ്പികളിലായാണ് ഹാഷിഷ് ഓയില്‍ സൂക്ഷിച്ചിരുന്നത്.

താനൂര്‍, തെയ്യല പരിസരങ്ങളില്‍ ഹാഷിഷ് വില്‍പ്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജാഫര്‍ പിടിയിലാകുന്നത്. താനൂര്‍ ഡി വൈ എസ് പി .എം ഐ ഷാജി, താനൂര്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെയ്യാലയില്‍ വെച്ചാണ് ജാഫറിനെ പിടികൂടിയത്. പ്രതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കത്തി, വാള്‍ തുടങ്ങി നിരവധി ആയുധങ്ങളും മാന്‍ കൊമ്പ്, മുളക് സ്പ്രേ എന്നിവയും പിടിച്ചെടുത്തു.



source http://www.sirajlive.com/2021/05/20/479819.html

Post a Comment

أحدث أقدم