കൊവിഡ് പരിശോധന ഇനി വീട്ടിലും നടത്താം; കിറ്റ് ഉടന്‍ വിപണിയില്‍

ന്യൂഡല്‍ഹി | കൊവിഡ് പരിശോധന വീട്ടില്‍ നടത്താനുള്ള റാപ്പിഡ് ആന്റിജന്‍ കിറ്റുകള്‍ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍)അനുമതി നല്‍കി. മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള ആന്റിജന്‍ പരിശോധന കിറ്റ് ഉടന്‍ വിപണിയിലെത്തും.രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും കൊിഡ് രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ക്കും മാത്രമേ ഹോം കിറ്റ് ഉപയോഗിക്കാവൂ എന്ന് ഐസിഎംആര്‍ വ്യക്തമാക്കി. പോസിറ്റീവായാല്‍ കൂടുതല്‍ പരിശോധന ആവശ്യമില്ല. ക്വാറന്റൈനിലേക്ക് മാറണം. രോഗലക്ഷണങ്ങളുണ്ടായിട്ടും നെഗറ്റീവ് ഫലം ലഭിച്ചാല്‍ ഉടനടി ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും ഐസിഎംആര്‍ നിര്‍ദേശിച്ചു.

കോവിസെല്‍ഫ് ടിഎം (പാത്തോകാച്ച്) കോവിഡ്-19 ഒടിസി ആന്റിജന്‍ എല്‍എഫ് എന്ന ഉപകരണം പൂനെ ആസ്ഥാനമായുള്ള മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സ് ലിമിറ്റഡാണ് നിര്‍മിച്ചത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകുന്ന മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയാണ് പരിശോധന സാധ്യമാവുക. ആപ്പില്‍ വിശദമാക്കിയിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് വേണം ഹോം ടെസ്റ്റ് നടത്തേണ്ടത്.



source http://www.sirajlive.com/2021/05/20/479822.html

Post a Comment

أحدث أقدم