കണ്ണൂർ ചാലയിൽ ടാങ്കർ മറിഞ്ഞ് വാതകച്ചോർച്ച; പ്രദേശവാസികളെ ഒഴിപ്പിക്കുന്നു

കണ്ണൂർ | കണ്ണൂർ ചാലയിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞ് അപകടം. രണ്ട് മണിയോടെ കണ്ണൂർ കോഴിക്കോട് ദേശീയ പാതയിൽ ചാല ബൈപ്പാസിൽ വെച്ചാണ് അപകടമുണ്ടായത്. വാതകചോർച്ചയെ തുടർന്ന് പോലീസും ഫയർഫോഴ്സ് സംഘവുമെത്തി പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. പ്രദേശത്ത് വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.

രണ്ട് യൂനിറ്റ് അഗ്നിശമനാസേന സ്ഥലത്തെത്തി. സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പോലീസ് സന്നാഹവും സ്ഥലത്തുണ്ട്. സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വാതകച്ചോർച്ച അടക്കുന്നതിനുള്ള ശ്രമം തുടരുന്നു. ടാങ്കർ ലോറിയുടെ അമിത വേഗതയാണ് അപകട കാരണമെന്ന് ദൃസാക്ഷികൾ പറയുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചു.



source http://www.sirajlive.com/2021/05/06/478121.html

Post a Comment

أحدث أقدم