കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റ്മുട്ടലിനിടെ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ | കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റ്മുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. അല്‍-ബദര്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. ഒരാളെ പിടികൂടുകയും ചെയ്തതായി കശ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു.

ഷോപ്പിയാന്‍ ജില്ലയിലെ കനിഗാം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ പുതുതായി സംഘടനയില്‍ ചേര്‍ത്തവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തൗഫിസ് അഹമ്മദ് എന്നയാളാണ് കീഴടങ്ങിയത്.

പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതായി കശ്മീര്‍ പോലീസ് അറിയിച്ചു.



source http://www.sirajlive.com/2021/05/06/478083.html

Post a Comment

Previous Post Next Post