
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.26 ലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,890 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 2.62 ലക്ഷമായി.
ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതു പോലെ വാക്‌സീന്‍ അസമത്വം സംഭവിച്ചുവെന്നും ദരിദ്ര, ഇടത്തരം രാജ്യങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുപോലും നല്‍കാന്‍ നിലവില്‍ വാക്‌സീന്‍ ഇല്ലെന്നും ടെഡ്രോസ് അദാനോം ഗബ്രിയോസിസ് പറഞ്ഞു.ഇന്ത്യക്ക് പുറമെ നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, കമ്പോഡിയ, തായാലന്‍ഡ് , ഈജിപ്ത് എന്നിവിടങ്ങളിലും കൊവിഡ് കേസുകളും മരണങ്ങളും വര്‍ധിക്കുകയാണ്. ഈ രാജ്യങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും ലോകാരോഗ്യ സംഘടന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
source http://www.sirajlive.com/2021/05/15/479032.html
إرسال تعليق