ഡല്‍ഹിയിലെ ചരിത്ര കര്‍ഷ സമരം ആറാം മാസത്തിലേക്ക്

ന്യൂഡല്‍ഹി | കേന്ദ്രസര്‍ക്കാറിന്റെ പുതിയ കര്‍ഷകദ്രോഹ നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുട ഐതിഹാസിക സമരം ആറാം മാസത്തിലേക്ക്. ഭരണകൂടത്തിന്റേയും മാധ്യമങ്ങളുടേയും അവഗണനക്കിടയിലും വീറും വാശിയും ഒട്ടുംചോരാതെ അവര്‍ ഇപ്പോഴും ഡല്‍ഹിയില്‍ അതിര്‍ത്തിയിലെ തെരുവുകളിലുണ്ട്. സമരത്തിന് ആറ് മാസം പൂര്‍ത്തിയാകുന്ന ഇന്ന് വേറിട്ട പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. സമരഭൂമികളില്‍ കര്‍ഷക ദിനമായി ആചരിക്കുന്ന ഇന്ന് സിംഘു ഉള്‍പ്പെടെയുള്ള സമരസ്ഥലങ്ങളിലും ഗ്രാമങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കും. ഉച്ചയ്ക്ക് 12 മണിക്കാകും കോലം കത്തിക്കല്‍.

കൂടാതെ ട്രാക്ടറുകളും വീടുകളിലും കറുത്തകൊടികള്‍ ഉയര്‍ത്തി പ്രതിഷേധിക്കും. സമരത്തിന് പിന്തുണ നല്‍കുന്നവര്‍ എല്ലാം പ്രതിഷേധദിനത്തിന്റെ ഭാഗമാകണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആഭ്യര്‍ത്ഥിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ട്രേഡ് യൂണിയനുകളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഡല്‍ഹി അതിര്‍ത്തികളില്‍ വലിയ തരത്തിലുമുള്ള കൂട്ടായ്മകള്‍ക്ക് അനുവാദം നല്‍കിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ആരെങ്കിലും ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. കരിദിനമാചരിക്കുമെന്ന കര്‍ഷക സംഘടനകളുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പോലീസിന്റെ അറിയിപ്പ്.

 

 



source http://www.sirajlive.com/2021/05/26/480798.html

Post a Comment

Previous Post Next Post