ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അന്തരിച്ചു

പത്തനംതിട്ട | മലങ്കര മാര്‍ത്തോമ സഭ മുന്‍ പരമാധ്യക്ഷനായ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (104) വിട വാങ്ങി. ഇന്ന് പുലര്‍ച്ചെ 1.15ന് ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവല്ല കുമ്പനാട്ടെ ഫെലോഷിപ്പ് ആശുപത്രിയില്‍ ചികിത്സയിലിരിക്കൊണ് മരണം.

2018ല്‍ രാജ്യം പത്മഭൂഷണ്‍ സമ്മാനിച്ചു. ‘സ്വര്‍ണനാവുള്ള വൈദികന്‍’ എന്ന വിശേഷണത്തിന് ഉടമയായിരുന്നു. സരസമായ പ്രസംഗങ്ങളിലൂടെ എല്ലാ ജനവിഭാഗങ്ങളുടെയും മനസില്‍ ഇടം നേടിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ് എന്ന ബഹുമതി ലഭിച്ചിരുന്നു. ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ് ആയിരുന്നതും ക്രിസോസ്റ്റമായിരുന്നു. രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക രംഗത്ത് നിറഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹം. മറ്റ് സമുദായ നേതാക്കളുമായെല്ലാം വലിയ ബന്ധം കാത്ത് സൂക്ഷിച്ച ബിഷപ്പായിരുന്നു അദ്ദേഹം.

 

 



source http://www.sirajlive.com/2021/05/05/477971.html

Post a Comment

Previous Post Next Post