കൊവിഡ് മാനദണ്ഡ പരിഷ്‌കാരം; ലക്ഷദ്വീപ് നിവാസികളുടെ ഹരജി ഹൈക്കോടതി തള്ളി

കവരത്തി | ലക്ഷദ്വീപില്‍ കൊവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട പരിഷ്‌ക്കാരങ്ങള്‍ ചോദ്യം ചെയ്ത് ദ്വീപ് നിവാസികള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. പതിനാല് ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ ദ്വീപിലേക്ക് വരാന്‍ പാടുള്ളൂ എന്ന വ്യവസ്ഥ ഒഴിവാക്കിയതിന് എതിരായ ഹരജിയാണ് തള്ളിയത്.

അഡ്മിനിസ്‌ട്രേറ്ററുടെ നടപടി രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയാക്കി എന്നായിരുന്നു ഹരജിയില്‍ പ്രധാനമായും ആരോപിച്ചിരുന്നത്. എന്നാല്‍, ഇതിന് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കി ഹര്‍ജി ഡിവിഷന്‍ ബഞ്ച് തള്ളുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ലക്ഷദ്വീപില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പുതുക്കിക്കൊണ്ട് ഉത്തരവായത്.



source http://www.sirajlive.com/2021/05/28/481265.html

Post a Comment

أحدث أقدم