
വ്യത്യസ്തത അല്പം കൂടിപ്പോയോ എന്ന് സംശയിക്കത്തക്ക തരത്തില്‍ തന്റെ വളര്‍ത്തുനായയെ കേന്ദ്രീകരിച്ചാണ് ഇയാള്‍ വീഡിയോ ഒരുക്കിയത്. ഹൈഡ്രജന്‍ ബലൂണുകളില്‍ വളര്‍ത്തുനായയെ കെട്ടി പറത്തുകയും വീഡിയോ എടുത്ത് യുട്യൂബില്‍ അപ്ലോഡ് ചെയ്യുകയുമായിരുന്നു ഗൗരവ് സോണ്‍ എന്ന ചാനലിന്റെ ഉടമയായ ഗൗരവ്. ജീവികളോടുള്ള ക്രൂരത ചൂണ്ടിക്കാട്ടി വന്‍ വിമര്‍ശവും പ്രതിഷേധവുമാണുണ്ടായത്.
തുടര്‍ന്ന് വീഡിയോ ഡിലീറ്റ് ചെയ്തു. ഗൗരവിനെതിരെ മാളവ്യ നഗര്‍ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. യുട്യൂബില്‍ 40 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബര്‍മാര്‍ ഗൗരവിന്റെ ചാനലിനുണ്ട്.
source http://www.sirajlive.com/2021/05/27/481056.html
إرسال تعليق