ആശ്വാസമേകുന്ന കണക്കുകള്‍; രാജ്യത്ത് 24 മണിക്കൂറിനിടെ 80,834 കൊവിഡ് കേസുകള്‍ മാത്രം

ന്യൂഡല്‍ഹി | കൊവിഡ് അതിവ്യാപനത്തില്‍ നിന്നു രാജ്യം കരകയറുന്ന കണക്കുകളുമായി ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 80,834 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നതാണ് ഏറെ ആശ്വാസകരം. 71 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്കാണിത്.

രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 4.25 ശതമാനമാണ്. കഴിഞ്ഞ 20 ദിവസമായി രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിനും താഴെയാണ്. രോഗമുക്തിനിരക്ക് 95.26 ശതമാനമാണ്.

അതേസമയം 24 മണിക്കൂറിനിടെ 3,303 പേര്‍ക്ക് ജീവഹാനി സംഭവിച്ചുവെന്നത് ആശങ്കാജനകമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,70,384 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് നിലവില്‍ 2,94,39,989 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,80,43,446 പേര്‍ രോഗമുക്തരായി. 10,26,159 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.



source http://www.sirajlive.com/2021/06/13/483724.html

Post a Comment

Previous Post Next Post