തടവുകാരെ ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് മെഡിക്കല്‍ പരിശോധന നടത്തണമെന്ന് ജയില്‍ വകുപ്പ്

തിരുവനന്തപുരം | തടവുകാരെ ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് സ്‌കാനിങ് അടക്കമുള്ള മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കണമെന്ന് ജയില്‍ വകുപ്പിന്റെ സര്‍ക്കുലര്‍. തടവുപുള്ളികളെ ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പായി മെഡിക്കല്‍ രേഖകള്‍ പരിശോധിക്കണമെന്നും സര്‍ക്കുലറിലുണ്ട്. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷന്‍ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന ആരോഗ്യ വകുപ്പും ജയില്‍ വകുപ്പുമാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

അടിവയറിലെ അള്‍ട്രാസൗണ്ട് സ്‌കാനിങ്, സിപികെ പരിശോധന, റിനെല്‍ പ്രൊഫൈല്‍, യൂറിന്‍ മയോഗ്ലോബിന്‍, സിആര്‍പി പരിശോധന എന്നിങ്ങനെ അഞ്ച് പരിശോധനകള്‍ക്കാണ് തടവുകാരെ വിധേയമാക്കേണ്ടത്. തടവുകാര്‍ക്ക് ഏതെങ്കിലും രീതിയില്‍ മുന്‍പ് മര്‍ദനമേറ്റിട്ടുണ്ടോ, ജയിലില്‍ നിന്ന് മര്‍ദനമേറ്റിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണിത്. ഈ പരിശോധനകളുടെ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമേ തടവുകാരെ ജയിലില്‍ പ്രവേശിപ്പിക്കാവൂ എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.



source http://www.sirajlive.com/2021/06/13/483726.html

Post a Comment

Previous Post Next Post