
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,002 പേര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 3,67,081 ആയി. രാജ്യത്ത് ഇതുവരെ 2,93,59,155 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 10,80,690 സജീവകേസുകളാണുള്ളത്. രാജ്യത്ത് ഇതുവരെ 24,96,00,304 പേര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ഇന്നലെ 2619 മരണം റിപ്പോര്‍ട്ട് ചെയ്തതാണ് മരണസംഖ്യ നാലായിരം കടക്കാന്‍ കാരണം.
പ്രതിദിന മരണസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് തമിഴ്‌നാടും (378) മൂന്നാം സ്ഥാനത്ത് കേരളവും (173) നാലാം സ്ഥാനത്ത് കര്‍ണാടകവു (159)മാണ്. ബാക്കിയെല്ലാ സംസ്ഥാനങ്ങളിലും നൂറില്‍ താഴെയാണ് പ്രതിദിന മരണസംഖ്യ.
source http://www.sirajlive.com/2021/06/12/483551.html
Post a Comment