തുടര്‍ച്ചയായ ഏഴാം ദിവസവും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെ; 2,887 മരണം

ന്യൂഡല്‍ഹി | രാജ്യത്ത് 24 മണിക്കൂറിനിടെ 1,34,154 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തില്‍ താഴെയായി റിപ്പോര്‍ട്ട് ചെയ്യുന്ത് . 2,887 പേര്‍ കൊവിഡ് ബാധിതരായി മരിച്ചു.
രാജ്യത്ത് ഇതുവരെ 2,84,41,986 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 3,37,989 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേ സമയം 22,10,43,693 പേര്‍ വാക്‌സീന്‍ സ്വീകരിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷയെക്കുറിച്ച് ആലോചിക്കാന്‍ കേന്ദ്രം ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തു. അടുത്ത മൂന്നു മാസം പരീക്ഷ നടത്താനാവില്ലെന്നാണ് വിലയിരുത്തല്‍. ജെഇഇ പരീക്ഷയുടെ ഭാവിയും ഇന്ന് ചേരുന്ന യോഗം ചര്‍ച്ച ചെയ്യും.



source http://www.sirajlive.com/2021/06/03/482177.html

Post a Comment

أحدث أقدم