തിരുവനന്തപുരം | എന്‍ഡിഎയുമായി സഹകരിക്കാന്‍ സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പത്ത് ലക്ഷം രൂപ കൈമാറിയെന്ന ആരോപണം അതീവ ഗൗരവമുള്ളതെന്ന് എ വിജയരാഘവന്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍തോതില്‍ കുഴല്‍പണം ഉപയോഗിച്ചതിന്റെ തെളിവാണ് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റേതായി ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ശബ്ദരേഖയിലുള്ളത്. ജനാധിപത്യ ഘടനയെ അട്ടിമറിക്കുന്ന പ്രവര്‍ത്തിയാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും എ വിജയരാഘവന് തിരുവനന്തപുരത്ത് പറഞ്ഞു.
ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ സമീപനം രാഷ്ട്രീയ താല്പര്യത്തിന് അനുസരിച്ചാണ് . കേരളത്തില്‍ ബിജെപിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യുഡിഎഫിന് പൊതുവെ മൗനമാണെന്നും എ വിജയരാഘവന് ആരോപിച്ചു
source http://www.sirajlive.com/2021/06/03/482179.html
إرسال تعليق