കാനഡയിലെ സ്‌കൂള്‍ പരിസരത്തെ ശ്മശാനത്തില്‍ 751 കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കാനഡ | കാനഡയിലെ ഒരു സ്‌കൂള്‍ പരിസരത്തെ ശ്മശാനത്തില്‍ 751 കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സസ്‌കാച്ചെവാന്‍ തലസ്ഥാനമായ റെജീനയില്‍ നിന്ന് 87 മൈല്‍ കിഴക്കുള്ള മരിയവല്‍ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരിസരത്താണ്
മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 1899 മുതല്‍ 1997 വരെ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളാണിത്. കൗസെസ്സ് ഫസ്റ്റ് നേഷന്‍ മേധാവി കാഡ്മുസ്ന്‍ ഡെല്‍മോറാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന വാര്‍ത്ത ലോകത്തെ അറിയിച്ചത്. എന്നാല്‍, ഇത്രയും കുട്ടികളുടെ മരണത്തിനിടയാക്കിയത് എന്താണെന്ന കാര്യം വ്യക്തമായിട്ടില്ല.

കഴിഞ്ഞ മാസം കാനഡയിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ സ്‌കൂളായിരുന്ന ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്സിന് സമീപം 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.



source http://www.sirajlive.com/2021/06/25/485933.html

Post a Comment

Previous Post Next Post