യൂറോ കപ്പ്: വടക്കന്‍ മാസിഡോണിയയെ തറപറ്റിച്ച് നെതര്‍ലന്‍ഡ്

ആംസ്റ്റര്‍ഡാം | യൂറോ കപ്പില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വെന്നിക്കൊടി പാറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതര്‍ലന്‍ഡ്. ഗ്രൂപ്പ് സി യിലെ അവസാന മത്സരത്തില്‍ വടക്കന്‍ മാസിഡോണിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് നെതര്‍ലന്‍ഡ്സ് വിജയം സ്വന്തമാക്കിയത്. ടീം നേരത്തേ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു.

നെതര്‍ലന്‍ഡ്സിനായി നായകന്‍ ജോര്‍ജീന്യോ വൈനാല്‍ഡം ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മെംഫിസ് ഡീപേ ഒരു ഗോള്‍ നേടി. മൂന്നാം മത്സരത്തിലും തോല്‍വി വഴങ്ങിയതോടെ വടക്കന്‍ മാസിഡോണിയ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഈ മത്സരത്തിലൂടെ വടക്കന്‍ മാസിഡോണിയയുടെ നായകന്‍ ഗോരാന്‍ പാന്‍ഡേവ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ചു.



source http://www.sirajlive.com/2021/06/21/485331.html

Post a Comment

Previous Post Next Post