കൊവിഡ് അവലോകന യോഗം നാളെ; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ കൊവിഡ് അവലോകന യോഗം ചേരും. ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.

ബുധനാഴ്ചകളിലാണ് സാധാരണ കൊവിഡ് അവലോകന യോഗം നടക്കാറെങ്കിലും സംസ്ഥാനത്ത് ടിപിആര്‍ കുറയുന്ന പശ്ചാത്തലത്തിലാണ് നാളെ കൊവിഡ് അവലോകന യോഗം ചേരാന്‍ തീരുമാനമായത്. ഇന്ന് പത്ത് ശതമാനത്തിന് താഴെയാണ് ടിപിആര്‍ നിരക്ക്. 9.63 ആയിരുന്നു ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് .ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കാനുള്ള ആലോചന. ടിപിആര്‍ ഉയര്‍ന്ന പ്രദേശങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു.

ആരാധനാലയങ്ങള്‍് ഉള്‍പ്പെടെ തുറക്കാനുള്ള അനുമതി നല്‍കിയേക്കുമെന്നാണ് സൂചന.



source http://www.sirajlive.com/2021/06/21/485329.html

Post a Comment

Previous Post Next Post