കൊടകര കുഴല്‍പ്പണ കേസ്: ബി ജെ പി ജില്ലാ പ്രസിഡന്റിനെ ഇന്ന് ചോദ്യം ചെയ്യും

തൃശൂര്‍ | കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പി നേതാക്കള്‍ക്ക് കരുക്ക് മുറുകുന്നു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. രാവിലെ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചയാളാണ് അനീഷ് കുമാര്‍.

പണവുമായി വന്ന ധര്‍മരാജനും സംഘത്തിനും ഹോട്ടല്‍ മുറി ബുക്ക് ചെയ്ത് നല്‍കിയത് തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഓാഫീസ് സെക്രട്ടറി സതീഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ ഇത് സമ്മതിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

നേരത്തെ പണം കണ്ടെത്തുന്നതിനായി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 12 പേരുടേയും വീടുകള്‍ അന്വേഷണസംഘം റെയ്ഡ് ചെയ്തിരുന്നു. കോഴിക്കോടും കണ്ണൂരുമായാണ് റെയ്ഡ് നടന്നത്.

 

 



source http://www.sirajlive.com/2021/06/02/481975.html

Post a Comment

Previous Post Next Post