മുംബൈ | മഹാരാഷ്ട്രയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മകളുടെ വിവാഹാഘോഷം നടത്തി ബി ജെ പി നേതാവ്. പിംപ്രി- ചിഞ്ച്വാദ് മണ്ഡലത്തിലെ എം എല്‍ എ മഹേഷ് ലന്ഡ്ഗെയാണ് നിയമലംഘനവും ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റവും നടത്തിയത്. എം എല്‍ എക്കെതിരെ കേസെടുത്തു.
വിവാഹത്തിന് മുന്നോടിയായുള്ള പരിപാടിയാണ് എം എല്‍ എ ഞായറാഴ്ച വൈകിട്ട് നടത്തിയത്. ഒരുപാട് പേര് ആഘോഷത്തില്‍ പങ്കെടുത്ത് നൃത്തം ചെയ്യുന്ന വീഡിയോ പുറത്തായിട്ടുണ്ട്. നൃത്തം ചെയ്യുന്നവരില്‍ എം എല്‍ എയുമുണ്ട്.
രാജ്യത്ത് തന്നെ ഏറ്റവുമധികം പ്രതിദിന കൊവിഡ് ബാധയുള്ള മഹാരാഷ്ട്രയിലാണ് എം എല്‍ എ ഇവ്വിധം പെരുമാറിയത്. 25 പേര്‍ക്ക് മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. മറ്റ് 60 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
source http://www.sirajlive.com/2021/06/01/481926.html
Post a Comment