വടകരയിൽ കിണർ നിമാണത്തിനിടെ മണ്ണിടിഞ്ഞു; കിണറിനടിയിൽ കുടുങ്ങിയയാൾക്കായി രക്ഷാപ്രവർത്തനം തുടരുന്നു

വടകര | വടകരയിൽ കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാല് പേർ മണ്ണിനടിയിൽപെട്ടു. ഇവരിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെട്ടവരിൽ ഒരാൾ ആശുപത്രിയിലാണ്. പൊക്കൻ എന്നയാളാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മറ്റുള്ളവർക്ക് പരുക്കില്ല. വടകര എടച്ചേരിയിൽ ഇന്ന് രാവിലെ ഒൻപതരയോടെയാണ് സംഭവം.

കിണറിന്റെ പടവ് കെട്ടുന്നതിനിടെ കാൽ വഴുതിയാണ് ഇവർ കിണറലേക്ക് വീണത്. ഫയർ ഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തുന്നു. നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.



source http://www.sirajlive.com/2021/06/16/484279.html

Post a Comment

Previous Post Next Post