
അഡ്മിനിസ്ടേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് ഇത്തരം നടപടികള്‍.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പോരെന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രദേശിക ഭരണകര്‍ത്തക്കളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ശക്തമായ നടപടികള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കിയതായുമാണ് വിവരം. നേരത്തെ സ്ഥലം ഏറ്റെടുക്കലിനെതിരെ നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇത് സംബന്ധിച്ച കേസും ഹൈക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോള്‍ വീണ്ടും ഭൂമി ഏറ്റെടുക്കാന്‍ നീക്കം നടക്കുന്നത്.
അതിനിടെ ലക്ഷദ്വീപില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി പേരെ പിരിച്ചുവിട്ട അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോഡ പട്ടേലിന്റെ സാമ്പത്തി ധൂര്‍ത്തിന്റെ വാര്‍ത്തയും പുറത്തുവന്നു. കഴിഞ്ഞ ഫ്രെബ്രുവരില്‍ ദ്വീപിലേക്കുള്ള ഒരു യാത്രക്കായി അദ്ദേഹം ചെലവഴിച്ചത് 23.21 ലക്ഷം രൂപയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ദാമന്‍ ദിയുവില്‍ നിന്ന് കോസ്റ്റ്ഗാര്‍ഡിന്റെ ഡ്രോണിയര്‍ വിമാനത്തിലാണ് അദ്ദേഹം ലക്ഷദ്വീപിലെത്തിയത്. ഈ ഒരു വിമാന യാത്രക്ക് മാത്രമാണ് അദ്ദേഹം 23.21 ലക്ഷം ചെലവഴിച്ചത്.
source http://www.sirajlive.com/2021/06/16/484274.html
Post a Comment