ടെഹ്‌റാന്‍ | ഇറാന്‍ നാവികസേനയുടെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ തീപ്പിടിച്ച് മുങ്ങി. ഖാര്‍ഗ് എന്ന പരിശീലന കപ്പലാണ് ഒമാന്‍ ഉള്‍ക്കടലില്‍ മുങ്ങിയത്. ഇറാനിലെ ജാസ്‌ക് തുറമുഖത്തിന് സമീപത്തായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ 2.25 ഓടെയാണ് കപ്പലില്‍ തീപടര്‍ന്നത്. കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പരിശീലന ദൗത്യവുമായി പോവുകയായിരുന്നു കപ്പല്‍. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.
source http://www.sirajlive.com/2021/06/02/482035.html
Post a Comment