ന്യൂഡല്‍ഹി | രാജ്യത്ത് രണ്ടാം കൊവിഡ് തരംഗത്തിന്റെ തീവ്രഘട്ടം പിന്നിട്ടതായി കേന്ദ്രം. രാജ്യത്തെ പകുതിയോളം വരുന്ന 350 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. ഒരു പ്രദേശത്ത് തുടര്‍ച്ചയായി രണ്ടാഴ്ചകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയെങ്കിലും തുടര്‍ച്ചയായി അഞ്ചു ശതമാനത്തില്‍ താഴെയാണെങ്കില്‍ കൊവിഡ് വ്യാപനം സ്ഥിരതയിലാണെന്ന് പറയാമെന്ന ലോകാരോഗ്യ സംഘടനാ നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ട് വെക്കുന്നത്.
145 ജില്ലകളില്‍ അഞ്ച് ശതമാനത്തിനും പത്ത് ശതമാനത്തിനും ഇടയിലാണ് നിരക്ക്. ബാക്കിയുള്ള 239 ജില്ലകളിലാണ് പത്ത് ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നും ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐ സി എം ആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
source
http://www.sirajlive.com/2021/06/02/482039.html
Post a Comment