കൊച്ചി | സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകരിലൊരാളായ അര്ജുന് ആയങ്കിയുടെ ബിനാമിയാണെന്ന് കസ്റ്റംസ് പറയുന്ന സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. ഡി വൈ എഫ് ഐ മുന്‍ മേഖലാ ഭാരവാഹിയായ സജേഷ് രാവിലെ 11നാണ് കൊച്ചിയില്‍ കസ്റ്റംസ് മുമ്പാകെ ഹാജരായത്. അര്ജുന് ആയങ്കി, ഇടനിലക്കാരന് ഷഫീഖ് എന്നിവരെ ഒപ്പമിരുത്തി സജേഷിനെ ചോദ്യം ചെയ്യുകയാണ്. സി പി എം മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്ന ഇയാളെ പാര്‍ട്ടിയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
അര്ജുന് ഉപയോഗിച്ച കാര്‍ സജേഷിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അര്ജുന് യാത്ര ചെയ്തത് ഈ കാറിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കാര്‍ ഉപേക്ഷിച്ച നിലയില്‍ പരിയാരത്ത് നിന്ന് കണ്ടെത്തി.
source http://www.sirajlive.com/2021/06/30/486621.html
إرسال تعليق