കൊല്ലം | സ്ത്രീധന പീഡനത്തിനിരയായി മരിച്ച കൊല്ലം സ്വദേശിനി വിസ്മയയുടെ ഭര്‍ത്താവും കേസിലെ പ്രതിയുമായ എസ് കിരണ്‍ കുമാറിന് കോവിഡ്. ഇതോടെ അന്വേഷണ സംഘം ഇയാളെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കിരണുമായി സമ്പര്‍ക്കമുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലേക്ക് മാറും. ഇന്ന് വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതി നിരീക്ഷണത്തിലേക്ക് പോകുന്നതോടെ കേസിലെ തെളിവെടുപ്പുകളെല്ലാം വൈകും. ചൊവ്വാഴ്ച വിവിധ സ്ഥലങ്ങളില്‍ കിരണിനെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
source http://www.sirajlive.com/2021/06/30/486619.html
إرسال تعليق