ഐ എസ് ആർ ഒ ചാരക്കേസിലെ ഗൂഢാലോചന: പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

തിരുവനന്തപുരം | ഐ എസ് ആർ ഒ ചാരക്കേസിലെ ഗൂഢാലോചന  അന്വേഷിക്കാന്‍ സി ബി ഐ സംഘം തിരുവനന്തപുരത്ത് എത്തിയ പശ്ചാത്തലത്തിൽ പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാദത്ത്‌ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

പരാതിക്കാരനായ നമ്പിനാരായണന്റെ മൊഴി നാളെ സി ബി ഐ രേഖപ്പെടുത്തിയേക്കും. ഐ എസ് ആർ ഒ ചാരക്കേസിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ ഡല്‍ഹി യൂണിറ്റില്‍ നിന്നുള്ള പ്രത്യേക സംഘമാണ് തലസ്ഥാനത്ത് മുട്ടത്തറയിലെ ക്യാമ്പ് ഓഫീസിലുള്ളത്.

മുന്‍ ഡി ഐ ജി സിബി മാത്യൂസ്, ഐ ബി ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന ആര്‍ ബി ശ്രീകുമാര്‍ എന്നിവരുൾപ്പടെ 18 പേരെയാണ് ഗൂഢാലോചനാ കേസില്‍ സി ബി ഐ പ്രതി ചേര്‍ത്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് സിബി മാത്യൂസിന്റേയും, പി എസ് ജയപ്രകാശിന്റേയും അറസ്റ്റ് താല്‍ക്കാലികമായി കോടതി തടഞ്ഞിട്ടുണ്ട്.



source http://www.sirajlive.com/2021/06/28/486296.html

Post a Comment

Previous Post Next Post